"When Life takes unexpected turns, the best asset I carry with me, is the ability to smile "

Monday, April 12, 2010

Memories of Palakkad


Palakkad is a place we all loved to go once. Last Feb we all went there... Prasu, Arun, Vineeth, Sangeeth and myself. One dream came true! We went to Arun's home in Cochin and from there we went to Palakkad via trissur. We visited villages of Palakkad, Nelliyaaampathi etc. Whole trip was memorable. We travelled in Arun's Wagon R.

In Trissur we didnt spend much time, since it was not our destination. We just went to a temple there, mooohiniyaattam was going on when we reached there. We roam around the temple for a while, we drank 'panamkallu' and got ready to travel further.

പാലക്കാട്‌ വളരെ പവിത്രമായ ഒരു നാടാണ്. നെല്‍പ്പാടങ്ങളും, പുഴകളും, ചെറിയ ചെറിയ ഗ്രാമങ്ങളും.... അവിടുത്തെ കാറ്റിനു പോലുമുണ്ട് ഒരു സുഗന്തം...ഓരോ ശ്വാസവും ആത്മാവിനുള്ളിലെയ്ക്ക് നനുത്ത കുളിര്‍മയെ ആവാഹിക്കുന്നതുപോലെ... വ്യക്തമല്ലാത്ത ഒരുപാടു ഗ്രാമവീധികളിലൂടെ ങ്ങങ്ങള്‍ പോയി.. ചെറിയ ഇടവഴികള്‍. ഓരോ വീട്ടിലും നെല്‍ക്കതിരുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അതുകണ്ടപ്പോള്‍ തോന്നി വളരെ പച്ചയായ മനുഷ്യരാണ് ഇവിടെ താമസിക്കൂന്നതു, പ്രകൃതിയുമായുള്ള ബന്ധം ഇനിയും വിടുവിക്കാത്ത, മനസ്സില്‍ ഒരുപാട് നന്മയുള്ള മനുഷ്യര്‍... നെല്പടങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനു ഒരു ശബ്ദമുണ്ടല്ലോ...നെല്‍കതിരുകള്‍ മുട്ടിയുരുമ്മി സന്തോഷിക്കുന്ന ശബ്ദം..നമ്മളില്‍ എത്രപേര്‍ അത് കേട്ടിരിക്കുന്നു? ആ ശബ്ദത്തിനു പോലും ഒരു നന്മയുല്ലതായി തോന്നി... വഴിയില്‍ കണ്ട ചെറിയ അരുവികളിലോക്കെ ഞങ്ങള്‍ ഇറങ്ങി... ഭാരതപ്പുഴയിലും ഇറങ്ങാന്‍ മറന്നില്ല. എത്ര വ്യക്തമായാണ് ആളുകള്‍ വഴി പറഞ്ഞു തരുന്നത്...ഇടയ്ക്ക് ഒരു ഹോട്ടലില്‍ കഴിക്ക്കാന്‍ കയറി, വീട്ടല്‍ വരുന്ന അതിദികള്‍ക്ക് വിളമ്പി തരുന്നത് പോലെയാണ് അയാള്‍ വിളമ്പിയത്...
പാപനാശനവും പീച്ചി ഡാമും മറക്കാന്‍ പറ്റില്ല. പാപനാശനത് പോയത് ഒരു വലിയ കഥയാണ്. വൈകുന്നേരമായി അവിടെ ചെന്നപ്പോള്‍ സീസണ്‍ അല്ലാത്തത്കൊണ്ട് തിരക്കൂന്നുമില്ല. കുന്നു കയറാന്‍ ഞങ്ങള്‍ മാത്രം (പാപനാശന ഗുഹ ഒരു വല്ലിയ കുന്നിന്‍മുകളിലാണ് ) വഴി കാണിക്കാന്‍ ഓരോ പാറയിലും വെള്ള പെയിന്റ് കൊണ്ട് അടയാളം ഇട്ടിട്ടുണ്ട്. കുന്നു കയറാന്‍ വല്യ ബുധിമൂട്ടില്ലയിരുന്നു പക്ഷെ ഇടയ്ക്ക് വഴിതെറ്റിയപോലെ.... അവിടെയെങ്ങും വഴി ചോദിക്കാന്‍ പോലും ആരും ഇല്ല... ആ വലിയ കുന്നില്‍ മനുഷജീവികളായി ഞങ്ങള്‍ അഞ്ചു പേര്‍ മാത്രം! കയില്‍ ഉണ്ടായിരുന്ന വെള്ളം ഒക്കെ തീര്‍ന്നു... ഒരു മണിക്കൂറോളം നടന്നു ഒരുവിധം മുകളിലെത്തി ... ഒരു വലിയ കൊക്കയുടെ അറ്റത് നില്‍ക്കുന്ന പോലെ തോന്നി.. താഴെ ചെറിയ ചെറിയ വീടുകളും, മരങ്ങളും... ഞങ്ങള്‍ക്ക് ചുറ്റും ചെറിയ കാടണ്... ഇടയ്ക്ക് മയിലുകളെ ഒക്കെ കാണാം...
പാപനാശന ഗുഹ കൈവരി ഒന്നുമില്ലാതെ തുറന്നു കിടക്കുന്നു... ഒന്ന് കാല്‍ തെറ്റിയാല്‍ താഴെ വീഴും... സമയം ഒരുപാട് വൈകിയിരിക്കുന്നു, ഗുഹയ്ക്കുള്ളില്‍ വവ്വാലുകാലോ മറ്റോ കാണാന്‍ സാധ്യതയുണ്ട്... അതുകൊണ്ട് ഗുഹക്കുള്ളില്‍ കയറിയില്ല... തിരിച്ചു നടന്നു... കുന്നു കയരുംബോലുള്ള ഭാവമായിരുന്നില്ല ആ കാറ്റിനും, കാടിനും, അവിടുത്തെ ശബ്ദങ്ങള്‍ക്കും... ഇരുട്ടൂന്നതിനു മുന്‍പേ ഇറങ്ങിയില്ലെങ്ങില്‍, വഴിതെറ്റി ചുറ്റിക്കറങ്ങും .... എങ്ങനെയോ ഇറങ്ങി ... ഇടയ്ക്ക് പാരക്കെട്ടിനിടയില്‍ കുടിവെള്ളം കണ്ടു... ഹാവു...


































2 comments:

  1. E fotyil nilkunna ellavareyum enikkariyam. and as you see all of dem looove to pose for fotos!?:)
    great pics guys.......:)

    ReplyDelete
  2. some snaps r juz natural dude :P

    ReplyDelete